കൊറോണക്ക് പിന്നാലെ എച്ച്1 എന്‍1ഉം നിയന്ത്രണ വിധേയമായി

Posted on: September 9, 2014 12:30 am | Last updated: September 9, 2014 at 12:30 am
SHARE

മസ്‌കത്ത്: കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് എച്ച്1 എന്‍1, കൊറോണ വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. മിഡിലീസ്റ്റ് രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏറെ ഭീതി പരത്തിയ എച്ച്1 എന്‍1ല്‍ നിന്നും കൊറോണയില്‍ നിന്നും ഒമാന്‍ പൂര്‍ണമായും മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ മുന്‍കരുതലും ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമവും വിജയം കാണുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നതെന്നും ആരോഗ്യ മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. ജൂലൈ 16നും ആഗസ്ത് 15നും ഇടയില്‍ ആകെ 16 എച്ച്1 എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ആഗസ്ത് 16നും 31നും ഇടയില്‍ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.