കാന്തപുരത്തിന്റെ കാരുണ്യപ്രവര്‍ത്തനം ലോകത്തിന് മാതൃക: ഡോ. ശശിതരൂര്‍

Posted on: September 8, 2014 10:35 pm | Last updated: September 9, 2014 at 12:36 am
SHARE

shashi_tharoor1തിരുവനന്തപുരം: ജീവകാരുണ്യ രംഗത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് ഡോ. ശശി തരൂര്‍ എം പി. മര്‍കസ് നേതൃത്വം നല്‍കുന്ന ഓര്‍ഫന്‍ ഹോം കെയര്‍ വഴിയുള്ള പ്രതിമാസ ധനസഹായ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് എവിടെ ചെന്നാലും കാന്തപുരത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കാണാവുന്നതാണ്. കേരളത്തില്‍ തുടങ്ങി അന്യസംസ്ഥാനങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിച്ച സംരഭങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ സൈഫുദ്ദീന്‍ ഹാജി, നേമം സിദ്ദീഖ് സഖാഫി, കെ എം ഹാശിം ഹാജി, എ എ സലാം മുസ്‌ലിയാര്‍, മുഹമ്മദ് ഷാഫി നൂറാനി, എം അബുല്‍ഹസന്‍ പ്രസംഗിച്ചു.