ബാറുടമകള്‍ക്ക് വേണ്ടി കപില്‍ സിബല്‍ ഹാജരാകില്ല

Posted on: September 8, 2014 11:04 pm | Last updated: September 8, 2014 at 11:04 pm
SHARE

Kapil-Sibal1ന്യൂഡല്‍ഹി: ബാറുകള്‍ പൂട്ടുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകില്ല. കപില്‍ സിബലിനെ ഹാജരാക്കാന്‍ ബാറുടമകള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അദ്ദേഹം കേസില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന.
മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ ഹാജരാവുന്നത് സര്‍ക്കാരിന് ക്ഷീണമാണെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് കപില്‍ സിബലിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ സിബലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നാള തീരുമാനമുണ്ടാകും.