Connect with us

First Gear

പുതിയ ഐ 20 യ്ക്ക് മികച്ച വില്‍പ്പന

Published

|

Last Updated

ബാംഗ്ലൂര്‍: ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഐ 20 യുടെ പുതിയ മോഡലിനു വിപണിയില്‍ മികച്ച സ്വീകരണം. വെറും മൂന്നാഴ്ചയ്ക്കകം എലൈറ്റ് ഐ 20 യ്ക്ക് നേടിയത് 15,000 ലേറെ ബുക്കിങ്ങാണ്. പെട്രോള്‍ , ഡീസല്‍ വകഭേദങ്ങള്‍ക്ക് തുല്യ അളവില്‍ തന്നെ ആവശ്യക്കാരുണ്ട്. ഇതിനോടകം 80,000 എണ്ണത്തിലേറെ അന്വേഷണങ്ങളും പുതിയ ഐ 20 യ്ക്ക് ലഭിച്ചു. 2008 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഐ 20 യുടെ രണ്ടാം തലമുറ ആഗസ്റ്റ് 11 നാണ് വിപണിയിലെത്തിയത്.
പഴയതിലും വിലക്കൂടുതലുള്ള പുതിയ മോഡലിന് പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. ഗ്രാന്‍ഡ് ഐ 10 ല്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ കാപ്പ എന്‍ജിനാണ് ഐ 20 യുടെ പെട്രോള്‍ വകഭേദത്തിന്. 82 ബിഎച്ച്പി 114 എന്‍എം ആണ് ഇതിന് ശേഷി. അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സ് ഉപയോഗിക്കുന്ന പെട്രോള്‍ വകഭേദത്തിന് 18.60 കിമീ / ലീറ്റര്‍ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.1.4 ഡീസല്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 89 ബിഎച്ച്പി 220 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണിതിന്. ലീറ്ററിന് 22.54 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.