ഇ എ ഡി സംരക്ഷിക്കുന്നത് 1.6 കോടി വൃക്ഷങ്ങള്‍

Posted on: September 8, 2014 8:35 pm | Last updated: September 8, 2014 at 8:35 pm
SHARE

EAD_logo_new_v3_csഅബുദാബി: എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി (ഇ എ ഡി) സംരക്ഷിക്കുന്നത് 1.6 കോടി വൃക്ഷങ്ങള്‍. അബുദാബിയുടെ വന പ്രദേശങ്ങളിലാണ് ഇത്രയും വൃക്ഷങ്ങള്‍ ഇ എ ഡിയുടെ നേതൃത്വത്തില്‍ സംരക്ഷിച്ചുപോരുന്നത്. ഓരോ മരത്തിന്റെയും ആരോഗ്യവും തിരിച്ചറിയാനുള്ള അടയാളവും ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേക വസ്തുതാ ശേഖരണവും കമ്പ്യൂട്ടറിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇ എ ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് ബഹറൂം വ്യക്തമാക്കി.
വൃക്ഷങ്ങള്‍ക്കൊപ്പം വനമേഖലയില്‍ കഴിയുന്ന ജീവജാലങ്ങളുടെ ഹാബിറ്റാറ്റ് മേപ്പിംഗും തയ്യാറാക്കിയിട്ടുണ്ട്. സാറ്റലൈറ്റ് മാപ്പിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി ഇ എ ഡി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രത്യേക താത്പര്യമായിരുന്നു ഇത്തരം ഒരു പദ്ധതിക്ക് പിന്നില്‍.
ഓരോ വൃക്ഷത്തേയും ഇതില്‍ നിന്നും കൃത്യമായി വേര്‍തിരിച്ചു അറിയാന്‍ സാധിക്കുമെന്ന് ഇ എ ഡി ഡയറക്ടര്‍ അനില്‍ കുമാറും പറഞ്ഞു.