Connect with us

Gulf

റാസല്‍ ഖൈമയിലും ഗതാഗതപ്പിഴയില്‍ 50ശതമാനം ഇളവ്

Published

|

Last Updated

റാസല്‍ ഖൈമ: അജ്മാനും ഉമ്മുല്‍ ഖുവൈനും പിന്നാലെ റാസല്‍ ഖൈമയും ഗതാഗതപ്പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബര്‍ 10ന് മുമ്പായി ഗതാഗതപ്പിഴകള്‍ പൂര്‍ണമായും അടച്ചു തീര്‍ക്കാന്‍ തയ്യാറാവുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ഈ മാസം 10 മുതലാണ് ഇതിനുള്ള സൗകര്യം ലഭ്യമാവുകയെന്ന് ഡെപ്യൂട്ടി ജനറല്‍ കമാന്റര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ നൂബി വ്യക്തമാക്കി.
സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സാഖര്‍ അല്‍ ഖാസിമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗതാഗതപ്പിഴയില്‍ ഇളവ് നല്‍കുന്നത്.
എമിറ്റേറ്റിലെ താമസക്കാര്‍ക്ക് പിഴയായി ലഭിച്ച ഭീമമായ തുക ബാധ്യതയായി മാറിയത് പരിഗണിച്ചാണ് ശൈഖ് സഊദ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പിഴയില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ആനുകൂല്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ആഴ്ച ഉമ്മുല്‍ ഖുവൈന്‍ പോലീസും പിഴയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. അജ്മാന്‍ പോലീസും ഗതാഗതപ്പിഴയില്‍ ഏതാനും ദിവസം മുമ്പ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.