മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Posted on: September 8, 2014 7:50 pm | Last updated: September 8, 2014 at 7:50 pm
SHARE

supreme courtന്യൂഡല്‍ഹി: സംസ്ഥാന മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. സംസ്ഥാനത്തെ 312 ബാറുകള്‍ പന്ത്രണ്ടാം തീയതിയോടെ പൂട്ടണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

തീരുമാനമെത്തിരെ ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.