ഫേസ്ബുക്ക് പോസ്റ്റ്: സുബ്രഹ്മണ്യ സ്വാമിയെ പരിഹസിച്ച് അല്‍ ജസീറ ചാനല്‍

Posted on: September 8, 2014 7:23 pm | Last updated: September 9, 2014 at 12:23 am
SHARE

gasa-640 (1)ദോഹ: അല്‍ ജസീറയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിക്കെതിരെ അല്‍ ജസീറ ചാനല്‍ രംഗത്ത്. ജല്‍ ജസീറ മഞ്ഞപത്രപ്രവര്‍ത്തനം നടത്തുകയാണെന്നും സ്വാമി ആരോപിച്ചിരുന്നു. ഗാസയിലെ ഇസ്‌റാഈല്‍ ആക്രമത്തില്‍ പരിക്കേറ്റവര്‍ എന്ന തലക്കെട്ടില്‍ ഷോലെ സിനിമയിലെ അമിതാഭ് ബച്ചന്റെും ധര്‍മേന്ദ്രയുടേയും ചിത്രം അല്‍ ജസീറ ചാനലില്‍ പ്രത്യക്ഷപ്പെട്ടാതായ ഫോട്ടോയാണ് സ്വാമി തന്റെ ഫേസ്ബുക്ക് പേജിലിട്ടത്.
അല്‍ ജസീറയുടെ ടിവി ദൃശ്യമെന്ന് തോന്നിക്കുന്ന വിധത്തില്‍ ഷോലെയിലെ അമിതാഭ് ബച്ചനും ധര്‍മേന്ദ്രനും ചേര്‍ന്നുള്ള രംഗം ചേര്‍ത്താണ് സ്വാമി വ്യജ ചിത്രം പ്രചരിപ്പിച്ചത്. ഇങ്ങനെയുള്ള മഞ്ഞപത്രപ്രവര്‍ത്തനം ഇതുവരെ കണ്ടിട്ടില്ലെന്നും എന്ന് മുതലാണ് അമിതാഭ് ബച്ചനും ധര്‍മേന്ദ്രനും ഫലസ്തീന്‍കാരായതെന്നും സ്വാമി ചോദിച്ചിരുന്നു.
അതേസമയം സ്വാമിയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി അല്‍ ജസീറയുടെ പബ്ലിക് റിലേഷന്‍ വകുപ്പ് ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കി. അല്‍ ജസീറ ചാനലില്‍ വന്നുവെന്ന് പറയുന്ന ഈ ചിത്രം കണ്ടിട്ട് തങ്ങള്‍ ചിരിക്കുകയാണെന്നും പ്രശസ്തനായ ബോളിവുഡ് നടനെ ഉപയോഗിച്ചുള്ള വ്യാജ ഫോട്ടോ തയ്യാറാക്കുന്നവര്‍ ലോഗോയെങ്കിലും ശരിയായ രീതിയില്‍ തയ്യാറക്കാന്‍ പഠിക്കണമെന്നും ചാനല്‍ മറുപടി നല്‍കി. സംഭവം വിവാദമയതോടെ സ്വാമി ചിത്രം ഫേസ്ബുക്കില്‍ നിന്നും നീക്കംചെയ്തു.