Connect with us

National

കടല്‍ക്കൊല: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ചക്കകം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നാവികരെ വിട്ടയക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. കേസില്‍ പ്രതിയായ ലാത്തോറെ മാസിമിലിയാനോക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ നാട്ടിലേക്കയക്കണമെന്നും ഇറ്റലി ആവശ്യമുന്നയിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ന്യൂഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ ആയുധ ധാരികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായി എന്‍ ഐ എ കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ ഐ എ അടുത്ത് തന്നെ കോടതിയില്‍ സമര്‍പ്പിക്കും.

Latest