മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: September 8, 2014 1:51 pm | Last updated: September 9, 2014 at 12:23 am
SHARE

ommen chandiകൊല്ലം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരോധനം മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഒരു നഷ്ടമായി കാണുന്നില്ല. വ്യാജമദ്യവും ബാര്‍ തൊഴിലാളികളുടെ പുനരധിവാസവുമാണ് സര്‍ക്കാറിന് മുന്നിലുള്ള വെല്ലുവിളികള്‍. ശിവഗിരിയില്‍ ശ്രീ നാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മദ്യനയത്തിനെതിരെ സര്‍ക്കാറിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഷിബു ബേബിജോണ്‍, കെ എം മാണി തുടങ്ങിയ മന്ത്രിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശനമുന്നയിച്ചതോടെ മദ്യനയം പുനഃപരിശോധിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.