Connect with us

National

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍ ഐ എ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍ ഐ എയുടെ പുതിയ കണ്ടെത്തല്‍. സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ആയുധ ധാരികളായിരുന്നെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്റിക ലെക്‌സിയുടെ ക്യാപ്റ്റനെ നാവികര്‍ നിര്‍ബന്ധിച്ചതായാണ് എന്‍ ഐ എ കണ്ടെത്തിയിരിക്കുന്നത്.

മല്‍സ്യത്തൊഴിലാളികള്‍ ആയുധധാരികളായിരുന്നു എന്നും ഈ സാഹചര്യത്തിലാണ് വെടിവെച്ചതെന്നും അന്താരാഷ്ട്ര മാരിടൈം സുരക്ഷാ സംഘടനക്ക് വ്യാജ റിപ്പോര്‍ട്ട് നല്‍കാന്‍ നാവികര്‍ ക്യാപ്റ്റനെ നിര്‍ബന്ധിക്കുകയായിരുന്നു. എന്‍ ഐ എ നടത്തിയ ചോദ്യം ചെയ്യലിലാണ് കടല്‍ക്കൊലക്കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്.

സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന പതിനൊന്ന് മല്‍സ്യത്തൊഴിലാളികളും നിരായുധരായിരുന്നുവെന്ന് എന്‍ ഐ എയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ മറ്റ് നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം എന്‍ ഐ എ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Latest