Connect with us

Kannur

മനോജ് വധം: പ്രമോദിന്റെ മൊഴിയെടുത്തു

Published

|

Last Updated

manojകണ്ണൂര്‍: കൊല്ലപ്പെട്ട ആര്‍ എസ് എസ് നേതാവ് മനോജിനൊപ്പം ആക്രമണത്തിനിരയായ പ്രമോദിന്റെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ആക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് പ്രമോദിന്റെ മൊഴി. നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച വാനില്‍ നിന്ന് പിടിച്ചിറക്കി വെട്ടുകയായിരുന്നു. പരിചിതരായ ആളുകളാണ് വെട്ടിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. കൊലയാളി സംഘത്തിലെ ഏഴുപേരുടെ പേരുകള്‍ പ്രമോദ് അന്വേഷണ സംഘത്തിന് കൈമാറി.

Latest