കാശ്മീര്‍ പ്രളയത്തില്‍ കുടുങ്ങിയവരില്‍ മലയാളികളും

Posted on: September 8, 2014 11:28 am | Last updated: September 9, 2014 at 12:23 am
SHARE

kashmir flood mondayശ്രീനഗര്‍: കാശ്മീരിലെ പ്രളയത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നു. വിനോദയാത്രക്കെത്തിയ എഴുപതോളം മലയാളികളാണ് ശ്രീനഗറില്‍ കുടുങ്ങിക്കിടക്കുന്നത്. ഉപലോകായുക്ത ജസ്റ്റിസ് രാമചന്ദ്രന്‍ നായരും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഇവര്‍ സുരക്ഷിതരാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.

അതേസമയം കാശ്മീരില്‍ പ്രളയക്കെടുതികള്‍ തുടരുകയാണ്. തിങ്കളാഴ്ച്ച മഴ അല്‍പം ശമിച്ചതായാണ് വിവരം. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 160 കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കാശ്മീരിലേത്. പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.