ടുജി: സി ബി ഐ ഡയരക്ടര്‍ക്കെതിരെ സുപ്രീംകോടതി

Posted on: September 8, 2014 11:20 am | Last updated: September 9, 2014 at 12:23 am
SHARE

ranjith sinhaന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സി ബി ഐ ഡയരക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരായ തെളിവുകള്‍ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി. കേസില്‍ ഒരാഴ്ച്ചക്കകം വിശദീകരണമാവശ്യപ്പെട്ട് സി ബി ഐ ഡയരക്ടര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസ് കോടതി സെപ്റ്റംബര്‍ 15ന് പരിഗണിക്കും.

ടുജി കേസില്‍ നടപടികള്‍ നേരിടുന്ന റിലയന്‍സ് കമ്പനി പ്രതിനിധികളുമായി രഞ്ജിത് സിന്‍ഹ തന്റെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയതാണ് വിവാദത്തിന് കാരണമായത്. റിലയന്‍സ് ഉദ്യോഗസ്ഥരുമായി ഒന്നര വര്‍ഷത്തിനിടെ 50ല്‍ അധികം തവണ കൂടിക്കാഴ്ച്ച നടത്തിയെന്ന് തെളിയിക്കാന്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.