മദ്യനയത്തിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Posted on: September 8, 2014 10:16 am | Last updated: September 9, 2014 at 12:22 am
SHARE

bar

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അടുത്ത വര്‍ഷം മാര്‍ച്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ബാറുകള്‍ 12നകം പൂട്ടണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചത്.

ബിയര്‍ പാര്‍ലറുകളും ഫൈവ് സ്റ്റാര്‍ ബാറുകളും പൂട്ടേണ്ടെന്ന തീരുമാനത്തില്‍ വിവേചനമുണ്ടെന്നും ബാറുടമകള്‍ ഹരജിയില്‍ പറയുന്നുണ്ട്.