യു എസ് ഓപ്പണ്‍: സെറീന വില്യംസിന് ഹാട്രിക് കിരീടം

Posted on: September 8, 2014 10:07 am | Last updated: September 9, 2014 at 12:22 am
SHARE

sereenaന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ വിഭാഗം കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും അമേരിക്കയുടെ സെറീന വില്യംസിന്. ഡെന്‍മാര്‍ക്കിന്റെ കാരൊലിന്‍ വോസ്‌നിയാകിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന യു എസ് ഓപണില്‍ തന്റെ ഹാട്രിക് കിരീടം നേടിയത്. സ്‌കോര്‍: 63, 63. വെറും 75 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് സെറീനയുടെ വിജയം.

32കാരിയായ സെറീനയുടെ 18ാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഇതോടെ സെറീന ക്രിസ് എവര്‍ട്ടിന്റെയും മാര്‍ട്ടീന നവരത്‌ലോവയുടെയും റെക്കോര്‍ഡിനൊപ്പമെത്തി. ക്രിസ് എവര്‍ട്ടിന് ശേഷം മൂന്ന് തവണ തുടര്‍ച്ചയായി യു എസ് ഓപ്പണ്‍ നേടുന്ന ആദ്യ വനിതാതാരവുമായി സെറീന.