കൊളംബിയയില്‍ യാത്രാവിമാനം തകര്‍ന്ന് പത്ത് മരണം

Posted on: September 8, 2014 9:51 am | Last updated: September 9, 2014 at 12:22 am
SHARE

colambian plane crashബാഗോട്ട: കൊളംബിയയില്‍ യാത്രാവിമാനം തകര്‍ന്ന് പത്തുപേര്‍ കൊല്ലപ്പെട്ടു. കൊളംബിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വനത്തിലാണ് വിമാനം തകര്‍ന്ന് വീണത്. അരാരകുവാരയില്‍ നിന്ന് ഫ്‌ലോറന്‍സയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

ശനിയാഴ്ച്ച ഉച്ചക്ക് ശേഷം വിമാനം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിമാനം വനത്തില്‍ തകര്‍ന്ന് വീണതായി കണ്ടെത്തിയത്. യാത്ര ആരംഭിച്ച ഉടനെയാണ് അപകടമുണ്ടായത്. എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.