ഇന്ത്യന്‍ ഹാജിമാര്‍ എത്തി തുടങ്ങി; സേവന നിരതരായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍

Posted on: September 8, 2014 9:07 am | Last updated: September 8, 2014 at 9:07 am
SHARE

volunteer traingമക്ക: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലേക്ക് എത്തിയതോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ നേതൃത്വത്തില്‍ ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഹറമിലും പരിസരത്തും സേവന നിരതരായി. ഹറമിന്റെ എല്ലാ ഭാഗങ്ങളിലും 24 മണിക്കൂറും ഹാജിമാര്‍ക്ക് സേവനം ലഭ്യമാകുന്ന തരത്തില്‍ വളണ്ടിയര്‍മാരെ വിന്യസിച്ചിട്ടുണ്ട്.

വളണ്ടിയര്‍ സേവനത്തിന്റെ ഉദ്ഘാടനം ആര്‍ എസ് സി വിസ്ഡം കണ്‍വീനര്‍ മുസമ്മില്‍ താഴെചൊവ്വക്ക് വളണ്ടിയര്‍ കോട്ടും ബാഡ്ജും നല്കി കുഞ്ഞാപ്പു ഹാജി പട്ടര്‍ക്കടവ് നിര്‍വഹിച്ചു. ഹറമില്‍ സേവനം ചെയ്യുന്ന മുഴുവന്‍ വളണ്ടിയര്‍മാര്‍ക്കും കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയിരുന്നു.

കുഞ്ഞാപ്പു ഹാജി ക്യാപ്റ്റനും ഉസമാന്‍ കുറുകത്താണി, അബ്ദുസമദ് പെരിമ്പലം, സിറാജ് വല്ല്യാപ്പള്ളി, സലാം ഇരുമ്പുഴി വൈസ് ക്യാപ്റ്റന്‍മാരുമായ സമിതി ആണ് മക്കയില്‍ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നകുന്നത്. അഹമ്മദ് മീറാന്‍ സഖാഫി(ഗൈഡന്‍സ്) ,എന്‍ജിനീയര്‍ നജീം തിരുവന്തപുരം(പബ്ലിക് റിലേഷന്‍),സല്‍മാന്‍ വെങ്ങളം(മീഡിയ),ഹനീഫ് അമാനി(സ്വീകരണം),മുഹമ്മദലി വലിയോറ(ഗതാഗതം) ,യഹിയ ആസഫലി (മെഡിക്കല്‍ ), ശമീം മൂര്‍ക്കനാട് ( ഇന്‍ഫര്‍മേഷന്‍ സെന്റര്‍), മുസമ്മില്‍ താഴെ ചൊവ്വ ( ഡെത്ത് ആന്‍ഡ് എമെര്‍ജെന്‍സി) , മുസ്തഫ കാളോത്ത് ( ലോസ്റ്റ് ആന്‍ഡ് ഫൌണ്ട്) എന്നിവര്‍ വിവിധ കോര്‍ഡിനേറ്റര്‍മാരായി വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രംഗത്തുണ്ട്.