ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ ക്രൂരം: ഡല്‍ഹി കോടതി

Posted on: September 7, 2014 3:49 pm | Last updated: September 8, 2014 at 9:01 am
SHARE

law-litigaന്യൂഡല്‍ഹി: ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ മോശം പ്രവര്‍ത്തിയാണെന്ന് ഡല്‍ഹി കോടതി. സമൂഹത്തില്‍ നിന്ന് ശൈശവ വിവാഹം തുടച്ചു നീക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീധനം വാങ്ങിയുള്ള വിവാഹം നിയമവിരുദ്ധ പ്രവര്‍ത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
സംഭവത്തില്‍ സ്ത്രീധന നിരോധന നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നില്‍കി. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയും ഭര്‍ത്താവിനെതിരെയും കേസെടുത്തു.