Connect with us

National

കാശ്മീരിലെ പ്രളയം ദേശീയ ദുരന്തമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രളയം ദേശീയ ദുരന്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1000കോടി രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക് അധീന കാശ്മീരിലെ പ്രളയദുരന്തത്തിന് സഹായം നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും മോദി പറഞ്ഞു. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രളയബാധിത പ്രദേശങ്ങള്‍ നരേന്ദ്ര മോദി ഹെലികോപ്റ്ററിലൂടെ നിരീക്ഷിക്കും.

ജമ്മു കാശ്മീരില്‍ 60 വര്‍ഷത്തിനിടെയുണ്ടായ ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 170 കവിഞ്ഞു. 2500 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 450 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.കാശ്മീര്‍ താഴ്‌വരയില്‍ 390 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണെന്നും 1225 ഗ്രാമങ്ങളെ ഭാഗികമായി ബാധിച്ചിട്ടുണ്ടെന്നും