വി കെ സിങിനെതിരെ സൈനിക ട്രിബ്യൂണല്‍

Posted on: September 7, 2014 2:30 pm | Last updated: September 7, 2014 at 2:33 pm
SHARE

VK_Singhന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കി കേന്ദ്രമന്ത്രി വി കെ സിങിനെതിരെ സൈനിക ട്രിബ്യൂണല്‍. മുന്‍ കരസേനാ മേധാവി കൂടിയായ വി കെ സിങ് നിയമലംഘനങ്ങള്‍ നടത്തിയെന്നും സൈനിക കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമാണ് സൈനിക ട്രിബ്യൂണല്‍ ഒരു കേസ് പരിഗണിക്കവേ പരാമര്‍ശിച്ചത്. പ്രതികാര ബുദ്ധിയോടെ സഹപ്രവര്‍ത്തകരോട് പെരുമാറിയെന്നും ട്രിബ്യൂണല്‍ കണ്ടെത്തി. 2011ലെ സുക്‌ന ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ട്രിബ്യൂണലിന്റെ പരാമര്‍ശം. എന്നാല്‍ ട്രിബ്യൂണലിന്റെ കണ്ടെത്തലുകള്‍ക്കെതിരെ വി കെ സിങ് രംഗത്തെത്തി.