കരിങ്കൊടി; മന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Posted on: September 7, 2014 11:36 am | Last updated: September 7, 2014 at 11:36 am
SHARE

abdurabb1മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബിന് എസ്—എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കരിങ്കൊടി കാണിക്കുന്നത് തടയാന്‍ വേണ്ടി പോലീസ് ജീപ്പ് പെട്ടെന്ന് നിര്‍ത്തിയതോടെ പിറകില്‍ വന്ന മന്ത്രിയുടെ കാര്‍ പോലീസ് ജീപ്പിലിടിച്ച് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകുന്നേരം നാലര മണിയോടെ കുമരംപുത്തൂര്‍ പളളിക്കുന്ന് ജി.—എം—എല്‍ പി എസിലെ ലൈബ്രറി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെയാണ് വെസ്റ്റ് പളളിക്കുന്നില്‍ വെച്ച് ഏഴോളം എസ്—എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയത്.
ഇതോടെ എസ്‌കോര്‍ട്ട് ജീപ്പ് സഡന്‍ ബ്രേക്കിടുകയും തൊട്ടുപിന്നാലെയുണ്ടായിരുന്ന മന്ത്രിയുടെ കാര്‍ ജീപ്പിന് പിന്നില്‍ ഇടിക്കുകയുമായിരുന്നു. അപകടതതില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.
കരിങ്കൊടി കാണിച്ച എസ് എഫ് ഐ പ്രവര്‍ത്തകരില്‍ രണ്ടുപേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.
സനൂജ് സെബാസ്റ്റ്യന്‍ പളളിക്കുന്ന്, ശരീഫ് കോട്ടോപ്പാടം എന്നിവരെയാണ് പിടികൂടിയത്. മന്ത്രിക്ക് കരിങ്കൊടിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്—എഫ്.ഐ ഏരിയ പ്രസിഡന്റ് ഫൈസല്‍, സെക്രട്ടറി വിഷ്ണു എന്നിവരെ നേരത്തെ കരുതല്‍ തടിവലാക്കിയിരുന്നു.