മാവേലി സ്റ്റോറിന് മുന്നില്‍ സി പി ഐ ധര്‍ണ നടത്തി

Posted on: September 7, 2014 11:30 am | Last updated: September 7, 2014 at 11:30 am
SHARE

cpiവൈത്തിരി: പൊതുവിതരണ സംവിധാനം തന്നെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സി പി ഐ ലോക്കല്‍ കമ്മിറ്റി വൈത്തിരി മാവേലി സ്റ്റോറിന് മുന്‍പില്‍ ധര്‍ണ നടത്തി. എല്‍ ഡി എഫ് സര്‍ക്കാര്‍ സബ്‌സിഡിയോടെ 13 നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് യു ഡി എഫ് സര്‍ക്കാര്‍ ഇപ്പോള്‍ നോണ്‍ സബ്‌സിഡി സാധനങ്ങള്‍ മാത്രമാണ് മാവേലി സ്റ്റോറുകളില്‍ വില്‍ക്കുന്നത്. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ കൂടി വില ഈടാക്കുന്നു. സബ്‌സിഡിയുണ്ടായിരുന്ന അരി വില ഇപ്പോള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം പ്രഹസനമാക്കി. ഉല്‍സവ കാലത്തുള്ള കണ്‍സ്യൂമര്‍ ഫെഡ് ചന്തകള്‍ നിര്‍ത്തലാക്കി. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ധര്‍ണ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ കെ തോമസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം വി ബാബു, എം രവി, പി കെ നാരായണന്‍, പ്രജീഷ്, ആന്റണി, കമാലുദ്ദീന്‍, ഉണ്ണിനായര്‍ പ്രസംഗിച്ചു.