സാഹിത്യോത്സവ് ഭാവിയുടെ പ്രതീക്ഷ പകരുന്നു: നെല്ലിക്കുന്ന് എം എല്‍ എ

Posted on: September 7, 2014 12:06 am | Last updated: September 7, 2014 at 12:06 am
SHARE

മഞ്ചേശ്വരം: നവ തലമുറയിലെ പ്രതിഭകളുടെ സര്‍ഗമുന്നേറ്റം ഭാവിയില്‍ പ്രതീക്ഷ പകരുന്നതായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സാഹിത്യോത്സവ് കലാപ്രതിഭാ പട്ടം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലാ മത്സരങ്ങളില്‍ ധാര്‍മികതയുടെ പുതുമാതൃക സൃഷ്ടിക്കുകയും വിജയികള്‍ക്ക് തുടര്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന എസ് എസ് എഫ് മാതൃക അനുകരണീയമാണ്.
മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള കലയെയും സാഹിത്യെത്തെയും നന്മയുടെ വഴിയില്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സന്നദ്ധ സംഘടനകള്‍ പരിശ്രമിച്ചാല്‍ സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുമെന്ന് എം എല്‍ എ പറഞ്ഞു.