എസ് എസ് എഫ് സാഹിത്യോല്‍സവ്: മലപ്പുറം കീരീടം തിരിച്ചു പിടിച്ചു

Posted on: September 7, 2014 12:01 am | Last updated: September 8, 2014 at 9:00 am
SHARE

malapram 2മഞ്ചേശ്വരം: സര്‍ഗ വസന്തം പെയ്തിറങ്ങിയ എസ് എസ് എഫ് ഇരുപത്തിയൊന്നാം സംസ്ഥാന സാഹിത്യോത്സവ് മഞ്ചേശ്വരം മള്ഹറില്‍ സമാപിച്ചപ്പോള്‍ ഊക്കും ഉശിരും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ 426 പോയിന്റുമായി മലപ്പുറം ജില്ല വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. കോഴിക്കോട് ജില്ല 379 പോയിന്റുമായി രണ്ടാം സ്ഥാനം നേടിയപ്പോള്‍ 367 പോയിന്റുമായി കണ്ണൂര്‍ ജില്ലക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആതിഥേയരായ കാസര്‍കോട് ജില്ല 194 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.
മികച്ച സംഘാടനവും പതിനായിരങ്ങളുടെ നിറസാന്നിധ്യവും കൊണ്ട് എറെ ശ്രദ്ധേയമായിരുന്നു. 1500ലേറെ പ്രതിഭകള്‍ അണിനിര സംസ്ഥാന സാഹിത്യോത്സവ്. സമാപന സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ നിബ്‌റാസുല്‍ ഉലമാ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ട്രഷററും മള്ഹര്‍ ചെയര്‍മാനുമായ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ട്രോഫി സമ്മാനിച്ചു. കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം എ കെ എം അശ്‌റഫ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് അംഗം ആരിഫ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സമ്മാനദാനം നിര്‍വഹച്ചു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍, കെ അബ്ദുല്‍ കലാം, വി അബ്ദുല്‍ ജലീല്‍ സഖാഫി, അഹ്മദ് കെ മാണിയൂര്‍, എം മുഹമ്മദ് സ്വാദിഖ്, മുഹമ്മദ് പറവൂര്‍, പി എ കെ മുഴപ്പാല, വി പി എം ബശീര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, സിദ്ദീഖ് മോണ്ടുഗോളി, അബ്ദുര്‍റസാഖ് റോസി റോമാനി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, അലി അക്ബര്‍, അബ്ദുല്‍ ജബ്ബാര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി അല്‍ ബിശാറ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന കള്‍ച്ചറല്‍ സെക്രട്ടറി കെ ഐ ബശീര്‍ സ്വാഗതവും അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ പി ടി കെ നിസാം ആണ് ഈ വര്‍ഷത്തെ കലാ പ്രതിഭ. 2015 ല്‍ സാഹിത്യോത്സവിന് അതിഥ്യം അരുളുന്ന കോഴിക്കോട് ജില്ലാ ടീമിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക കൈമാറി.