1980ല്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ട പ്ലേഗ് രോഗാണുക്കളെ കണ്ടെത്തി

Posted on: September 6, 2014 11:35 pm | Last updated: September 6, 2014 at 11:35 pm
SHARE

plagueവാഷിംഗ്ടണ്‍: 1980കളില്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ട പ്ലേഗ് രോഗത്തിന് കാരണമാകുന്ന വൈറസുകളെ അമേരിക്കന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലബോറട്ടറികളില്‍ കണ്ടെത്തി. വാഷിംഗ്ടണിന് സമീപമുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് എന്ന ലബോറട്ടിയില്‍ വെച്ചാണ് വളരെയധികം അപകടകാരിയായ ഈ വൈറസിനെ ആകസ്മികമായി കണ്ടെത്തിയത്. ഭക്ഷ്യവിഷബാധ, പ്ലേഗ്, ഉഷ്ണരോഗങ്ങള്‍ തുടങ്ങിയവക്ക് കാരണമാകുന്നതാണ് ഈ രോഗാണുക്കളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൂറ് വര്‍ഷമെങ്കിലും പഴക്കമുള്ളവയാണ് ഈ രോഗാണുക്കളെന്ന് കണക്കാക്കപ്പെടുന്നു. എന്തായാലും വിദഗ്ധരുടെ നേതൃത്വത്തില്‍ ഈ രോഗാണുക്കളെ നശിപ്പിച്ചു കഴിഞ്ഞു. ലബോറട്ടറികളില്‍ ഇടവിട്ടുള്ള കര്‍ശനമായ പരിശോധനകള്‍ നടത്താറുണ്ടെന്നും പക്ഷേ ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസ് വളരെ പഴയ ശേഖരത്തില്‍ നിന്നുള്ളതാണെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഒരു കാലത്ത് പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ലാതെ സൂക്ഷിച്ചുവെക്കാന്‍ നിയമമുണ്ടായിരുന്നവയാണ് ഇപ്പോള്‍ കണ്ടെത്തിയ 85 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള വൈറസുകള്‍. എന്തായാലും ഈ സംഭവത്തെ വളരെ ഗൗരവമായാണ് അധികൃതര്‍ സമീപിച്ചിരിക്കുന്നത്. വളരെ ലാഘവത്തോടെയാണ് ഇവ സൂക്ഷിക്കപ്പെട്ടിരുന്നതെന്നും ഇവിടെ ജോലി ചെയ്യുന്ന ആര്‍ക്കും ഈ രോഗാണു ബാധ ഉണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.