പാരിപ്പള്ളി പ്ലാന്റിലെ തൊഴിലാളി സമരം പിന്‍വലിച്ചു

Posted on: September 6, 2014 9:14 pm | Last updated: September 6, 2014 at 9:15 pm
SHARE

lpgപാരിപ്പള്ളി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കീഴിലുള്ള പാരിപ്പള്ളി പാചകവാതക റീഫില്ലിങ് പ്‌ളാന്റില്‍ ലോഡിങ് തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഉല്‍സവ ബത്ത സംബന്ധിച്ച് തീരുമാനം വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മാനേജ്‌മെന്റും തൊഴിലാളി സംഘടനാ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

തൊഴിലാളികള്‍ക്ക് 1,000 രൂപ ഉത്സവ ബത്ത, അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ബോണസ് എന്നിവ നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി.