നോക്കിയ എക്‌സ് 2 വിപണിയില്‍: വില 8699

Posted on: September 6, 2014 9:02 pm | Last updated: September 6, 2014 at 9:03 pm
SHARE

nokia x2 androidന്യൂഡല്‍ഹി: സാംസംഗും ആപ്പിളും മുതല്‍ മൈക്രോമാക്‌സും കാര്‍ബണും വരെ അരങ്ങ് വാഴുന്ന ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ സാനിധ്യമറിയിക്കാന്‍ നോക്കിയയും. ആന്‍ഡ്രോയിഡില്‍ മിനുക്കുപണികള്‍ നടത്തി നോക്കിയ ഇറക്കിയ എക്‌സിന്റെ പിന്മുറക്കാരനായ ‘നോക്കിയ എക്‌സ്2’ ആണ് നോക്കിയ പുതുതായി വിപണിയിലെത്തിച്ചത്.

നോക്കിയ എക്‌സ് 2.0 ഓപറേറ്റിങ് സിസ്റ്റമാണുള്ളത്. ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീനില്‍ മിനുക്കുപണി നടത്തിയാണ് നോക്കിയ എക്‌സ് പ്ലാറ്റ്‌ഫോമുണ്ടാക്കിയത്. ആന്‍ഡ്രോയിഡ് ലോഞ്ചറും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഹിയര്‍ മാപ്‌സില്‍ സംസാരിക്കുന്ന നാവിഗേഷന്‍ സംവിധാനവുമുണ്ട്.

മുന്‍ഗാമികളില്‍ ഹോം സ്‌ക്രീനിലത്തൊനുള്ള ഏകവഴി ബാക്ക് ബട്ടണായിരുന്നു. ഇപ്പോള്‍ അതിനു പരിഹാരമായി ഹോം ബട്ടണ്‍ ഏര്‍പ്പെടുത്തിയതാണ് മറ്റൊരു പ്രത്യേകത. ഇരട്ട സിം ഇടാവുന്ന എക്‌സ് ടുവില്‍ 480*800 പിക്‌സല്‍ റസലൂഷനുള്ള 4.3 ഇഞ്ച് കഌയര്‍ ബഌക്ക് എല്‍ സി ഡി ഡിസ്പ്‌ളേ ഒരു ഇഞ്ചില്‍ 217 വ്യക്തത നല്‍കും.

1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 െ്രേപാസസര്‍, 1 ജി ബി റാം, 4 ജി ബി ഇന്റേണല്‍ മെമ്മറി, എല്‍ ഇ ഡി ഫഌഷുള്ള അഞ്ച് മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് പിന്‍ കാമറ, വീഡിയോ കോളിങ്ങിന് 0.3 മെഗാപിക്‌സല്‍ മുന്‍ കാമറ, വൈ ഫൈ, ബഌടൂത്ത്, 150 ഗ്രാം ഭാരം, നാല് മണിക്കൂര്‍ ബ്രൗസിങ് സമയവും ടു ജിയില്‍ 10 മണിക്കൂര്‍ സംസാര സമയവും നല്‍കുന്ന 1800 എം എ എച്ച് ബാറ്ററി എന്നിവയുമുണ്ട്.

നികുതിയടക്കം 8699 രൂപ വില വരുന്ന എക്‌സ് രണ്ടാമന്‍ കറുപ്പ്, പച്ച, ഓറഞ്ച്, ഡാര്‍ക്ക് ഗ്രേ, വെള്ള, മഞ്ഞ നിറങ്ങളിലാണ് വിപണിയില്‍ എത്തിയത്.