കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം: ഉമര്‍ അബ്ദുള്ളക്ക് കേന്ദ്രത്തിന്റെ കത്ത്

Posted on: September 6, 2014 8:50 pm | Last updated: September 6, 2014 at 8:51 pm
SHARE

rajnath singhന്യൂഡല്‍ഹി: കാശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളക്ക് കത്തയച്ചു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ ഉചിതമായ സ്ഥലം കണ്ടെത്തണമെന്നാണ് കത്തിലെ ആവശ്യം.

പണ്ഡിറ്റുകളുടെ പുനരധിവാസക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കത്തില്‍ പറയുന്നു. ഇതിനായി കേന്ദ്ര ബജറ്റില്‍ 500 കോടി നീക്കിവെച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് കാശ്മീര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രാജ്യത്താകെ 62,000 കാശ്മീരി പണ്ഡിറ്റുകള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.