സ്‌റ്റേഷനില്‍ തമ്മിലടിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: September 6, 2014 8:42 pm | Last updated: September 6, 2014 at 8:42 pm
SHARE

kerala-police_01കോട്ടയം: സ്‌റ്റേഷനില്‍ തമ്മിലടിച്ച കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. അനില്‍, ജോര്‍ജ്കുട്ടി എന്നിവരെയാണ് കോട്ടയം എസ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

വെള്ളിയാഴ്ച്ച രാവിലെയാണ് പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഒരു സ്വകാര്യ സ്ഥാപനം നല്‍കിയ പാരിതോഷികം വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് സൂചന. അടിപിടിയില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.