മര്‍കസ് സമ്മേളനം: സപ്ലിമെന്റ് പുറത്തിറക്കും

Posted on: September 6, 2014 7:23 pm | Last updated: September 6, 2014 at 7:24 pm
SHARE

markazദൂബൈ: ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ദുബൈ മര്‍കസ് കമ്മിറ്റി സിറാജ് ദിനപത്രവുമായി സഹകരിച്ച് സപ്ലിമെന്റ് പുറത്തിക്കുന്നു.
ഐ സി എഫ്, ആര്‍ എസ് സി കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പുറത്തിറക്കുന്ന സപ്ലിമെന്റിലേക്ക് ആവശ്യമായ ഫോട്ടോയും ആശംസകളും സ്വരൂപിക്കുന്നതിന് ചെയര്‍മാന്‍ നജ്മുദ്ദീന്‍ പുതിയങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സപ്ലിമെന്റ് സമിതി രൂപം നല്‍കി. യൂണിറ്റ്, ഏരിയ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചു.
കണ്‍വീനര്‍ ഹംസ സഖാഫി സീ ഫോര്‍ത്ത്, മുഹമ്മദ് പുല്ലാളൂര്‍, അബ്ദുല്‍ ഹകീം ഹസനി, അബ്ദുല്‍ മജീദ് പേരാമ്പ്ര, മുസ്തഫ ചേലേമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക്: 050-8992790.