Connect with us

Gulf

ലുലു സൈബര്‍ ടവര്‍ ശിലാസ്ഥാപനം ഈ മാസം

Published

|

Last Updated

അബുദാബി: കേരളത്തില്‍ ഐടി, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ലുലു ഗ്രൂപ്പിന്റെ രണ്ടുപദ്ധതികള്‍ ഉടന്‍ ആരംഭിക്കുന്നു. ഇന്‍ഫോ പാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈമാസം നിര്‍വഹിക്കും. 400 കോടിരൂപ മുതല്‍മുടക്കിലാണ് പണിയുക. ഇതിനകം രണ്ട്പ്രമുഖ അമേരിക്കന്‍ കമ്പനികളൂമായി ധാരണയായിട്ടുണ്ട്. 28 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാവും. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ എല്‍ ആന്‍ ടിയുടെ തേജോമയ ബില്‍ഡിംഗ് ഇതിനായി നേരത്തെ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് നവീകരിച്ചിരുന്നു. 15 ഐ ടി കമ്പനികളിലായി നാലായിരത്തോളം പേര്‍ ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.
11,000 പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് കരുതുന്ന പദ്ധതിയില്‍ 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുക. ഇതില്‍ ഒമ്പത് ലക്ഷം ചതുരശ്രയടി സ്ഥലം ഐ ടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം എ യൂസഫലി പറഞ്ഞു. ഊര്‍ജ ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യാന്തര വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടക്കുക. ഇതോടെ ഈ രംഗത്തെ ലുലു ്രഗൂപ്പിന്റെ നിക്ഷേപം 550 കോടി രൂപയാകും.
അത്യാധുനിക രീതിയില്‍ നിര്‍മിച്ച ലോജിസ്റ്റിക് പാര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും രണ്ടുമാസത്തിനുള്ളില്‍ ഉണ്ടാകും. 27 ഏക്കറില്‍ ഏഴ് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ലുലു ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. 350 കോടി മുതല്‍ മുടക്കിലാണിത്.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രചാരണം അപകടകരമാണെന്നും സൈബര്‍ ടവര്‍ പ്രവര്‍ത്തനക്ഷമമായാലുടനെ പുതിയൊരു ഐ ടി ടൗണ്‍ഷിപ്പും കേരളത്തില്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും എം എ യൂസഫലി പറഞ്ഞു.

 

---- facebook comment plugin here -----

Latest