Connect with us

Gulf

കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ മാറ്റണം

Published

|

Last Updated

അബുദാബി: കൈകൊണ്ടെഴുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മാറ്റാന്‍ നിര്‍ദേശം. മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടാക്കാന്‍ 2015 നവംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഇത് എത്രയും വേഗം മാറ്റണമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. യുഎഇയിലെ ആയിരക്കണക്കിന് വിദേശ ഇന്ത്യക്കാരാണ് ഇപ്പോഴും കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം നവംബര്‍ 25നു മുമ്പായി മാറ്റാനുള്ള ഉത്തരവിറക്കിയിരിക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാരുടെയും കൈകൊണ്ടെഴുതിയ 20 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളുടെ കാലാവധി 2015 നവംബര്‍ 2014ന് അവസാനിക്കും. പുതിയ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കുകയും പാസ്‌പോര്‍ട്ട് പുതുക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുകയും വേണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വേനലവധിക്കു നാട്ടില്‍ പോയി മടങ്ങിയ പല വിദേശ ഇന്ത്യക്കാരോടും വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ട് എത്രയും വേഗം പുതുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.