മര്‍കസ് സമ്മേളനം: ക്യാമ്പയിന് തുടക്കം

Posted on: September 6, 2014 7:16 pm | Last updated: September 6, 2014 at 7:16 pm
SHARE

campinഅബുദാബി: കാരന്തൂര്‍ മര്‍കസ് സമ്മേളന ക്യാമ്പയിന് അബുദാബിയില്‍ ആവേശകരമായ തുടക്കം. മുസഫ്ഫ, അബുദാബി മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പയിന്‍ ഉദ്ഘാടനത്തിന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. മര്‍കസ് അബുദാബി കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്രയുടെ അധ്യക്ഷതയില്‍ ഐ സി എഫ് ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു.

ഡോ. ഷാജു ജമാലുദ്ദീന്‍ മര്‍ക്കസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഐ സി എഫ് ദേശീയ സെക്രട്ടറി ഹമീദ് ഈശ്വര മംഗലം, ഐ സി എഫ് അബുദാബി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി വി അബൂബക്കര്‍ മൗലവി സംസാരിച്ചു. സലാം മാസ്റ്റര്‍ സ്വാഗതവും മുനീര്‍ പാണ്ഡ്യാല നന്ദിയും പറഞ്ഞു.