Connect with us

Gulf

ആര്‍ ടി എ നമ്പര്‍ പ്ലേറ്റ് ലേലം 16ന് തുടങ്ങും

Published

|

Last Updated

ദുബൈ: ആര്‍ ടി എയുടെ ഓണ്‍ലൈന്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് ലേലം 16ന് ആരംഭിക്കുമെന്ന് വെഹിക്കിള്‍ ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ കരീം നിമാത്ത് അറിയിച്ചു. 28-ാമത് ലേലമാണ് ആരംഭിക്കുന്നത്. ജെ, കെ, എല്‍, എം, എല്‍, ഒ എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന നമ്പറുകള്‍ക്കാണ് 28 മുതല്‍ ലേലം ആരംഭിക്കുന്നത്. മൂന്നു ദിവസമാണ് ലേലം നടക്കുക.

330 ഫാന്‍സി നമ്പറുകള്‍ക്കാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാവുക. അടുത്ത ചൊവ്വാഴ്ച മുതലാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. ലേല ദിനം വരെ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇഷ്ട നമ്പറുകള്‍ ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ലേലം സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. ഓണ്‍ ലൈനായി നടക്കുന്ന ലേലമായതിനാല്‍ പങ്കെടുക്കുന്നവര്‍ക്ക് സമയ നഷ്ടം ഒഴിവാവും.
ഇലക്‌ട്രോണിക് മാധ്യമങ്ങളെ ആശ്രയിച്ചു നടത്തുന്ന ലേലമായതിനാല്‍ സുരക്ഷിതവുമാണ്.
ലേലത്തിന് വെക്കുന്ന നമ്പറുകളില്‍ നാലക്ക ഫാന്‍സി നമ്പറുകളായ 0-2210, എന്‍ 3321, അഞ്ചക്ക ഫാന്‍സി നമ്പറായ 33321, എന്‍ 12021 തുടങ്ങിയവ ഉള്‍പ്പെടും.
ഒമ്പതി(ചൊവ്വ) ന് തുടങ്ങുന്ന രജിസ്‌ട്രേഷന്‍ ഏഴു ദിവസമാണ് നീളുക. ആര്‍ ടി എയുടെ വെബ്‌സൈറ്റായ ംംം.ൃമേ.മല എന്ന സൈറ്റിലാണ് ലേലത്തില്‍ പങ്കാളികളാവാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ 5,000 ദിര്‍ഹം ഡെപ്പോസിറ്റായി നല്‍കണം. ഈ തുക പിന്നീട് തിരിച്ചു നല്‍കുമെന്ന് മുഹമ്മദ് അബ്ദുല്‍ കരീം വിശദീകരിച്ചു.

Latest