കരഞ്ഞ് ബഹളം വെച്ചതിന് മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ നിലത്തടിച്ചു കൊന്നു

Posted on: September 6, 2014 6:47 pm | Last updated: September 6, 2014 at 6:47 pm
SHARE

child crueltyതാനേ: കരഞ്ഞ് ബഹളംവെച്ച മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ നിലത്തടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്ര അംബര്‍നാഥിലെ ഹനുമാന്‍ സാഗര്‍ എന്ന സ്ഥലത്താണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ നിരഞ്ജന്‍ പ്രേം സാഗര്‍ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

തിവാരിയുടെ ഭാര്യ എല്ലമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് മരിച്ച കുട്ടി. എല്ലമ്മയുടെ പരാതിയിലാണ് തിവാരിയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.