പരിയാരം പ്രശ്‌നം: സര്‍ക്കാരിനെതിരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്

Posted on: September 6, 2014 2:16 pm | Last updated: September 6, 2014 at 3:17 pm
SHARE

pariyaram-medical-college-kannur-500x334കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആണുംപെണ്ണുംകെട്ട നിലപാടാണു സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പരിയാരം മെഡിക്കല്‍ കോളേജ് സിപിഎമ്മിന്റെ കേന്ദ്രമായി മാറാന്‍ അവസരം നല്‍കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഉത്തര മലബാറിലെ രോഗികളുടെ ആശ്രയമായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.