പീഡനക്കേസില്‍ മലയാളി ശിവസേനാ നേതാവ് അറസ്റ്റില്‍

Posted on: September 6, 2014 11:53 am | Last updated: September 7, 2014 at 12:49 am
SHARE

CHILD RAPE NEW

മുംബൈ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ മലയാളി ശിവസേനാ നേതാവ് അറസ്റ്റില്‍. 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കേസിലാണ് കണ്ണൂര്‍ സ്വദേശി വാസുദേവ് നമ്പ്യാരെ മുംബൈ പോലീസ് അറസ്റ്റുചെയ്തത്. പീഢനത്തിനിരയായ പെണ്‍കുട്ടി മാസം തികയാത്ത കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്നാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. വാസുവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് മാസങ്ങളോളം പീഡനത്തിനിരയായത്.