Connect with us

International

യുക്രെയ്‌നില്‍ സൈന്യവും വിമതരും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണ

Published

|

Last Updated

മോസ്‌കോ: യുക്രെയിനില്‍ റഷ്യന്‍ അനുകൂല വിമതരും സര്‍ക്കാരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു. ഇതോടെ അഞ്ചുമാസമായി തുടരുന്ന അക്രമ പരമ്പരകള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. വിമതരും സൈന്യവും നടത്തുന്ന പോരാട്ടത്തില്‍ ഇതിനകം 2600 ഓളം പേര്‍ മരിച്ചെന്നാണ് യു.എന്‍ പുറത്തു വിടുന്ന കണക്കുകള്‍.യുക്രെയിന്‍ പ്രസിഡന്റുമാര്‍ കഴിഞ്ഞയാഴ്ച്ച നടത്തിയ ചര്‍ച്ചയിലാണ് കരാറില്‍ ഒപ്പു വെയ്ക്കാന്‍ തീരുമാനമായത്.

വെടിനിര്‍ത്തലിന് ഉത്തരവു നല്കിയ കാര്യം അറിയിച്ചത് ഉക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പെരിഷെങ്കോയാണ്. അതിനിടെ വെള്ളിയാഴ്ച്ച നടന്ന നാറ്റോ ഉച്ചകോടിയില്‍ യുക്രെയ്‌ന് സഹായം നല്‍കാന്‍ തീരുമാനമായി.

---- facebook comment plugin here -----

Latest