നെയ്മറിന്റെ ഗോളില്‍ ബ്രസീലിന് ജയം

Posted on: September 6, 2014 8:40 am | Last updated: September 7, 2014 at 12:49 am
SHARE

neymar1ഫ്‌ളോറഡ: സൗഹൃദ മത്സരത്തില്‍ നായകന്‍ നെയ്മറിന്റെ ഗോളില്‍ ബ്രസീലിന് ജയം. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനിറങ്ങിയ കൊളംബിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോല്‍പിച്ചത്.
83ാം മിനുട്ടില്‍ നായകന്‍ നെയമറാണ് ബ്രസീലിന് വേണ്ടി സ്‌കോര്‍ചെയ്തത്. ഫ്രീക്കിക്കില്‍ നിന്നുമായിരുന്നു നെയ്മറിന്റെ ഗോള്‍.അര്‍മേരോയുടെ ഹാന്‍്‌റ് ബോളിന് കൊളംബിയന്‍ താരങ്ങളുടെ പ്രതിഷേധത്തിനിടെ റഫറി ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. നെയ്മറിന്റെ മകച്ച ഷോട്ട് കൊളംബയന്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയുടെ ടോപ് കോര്‍ണറില്‍ പറന്നിറങ്ങി.