കൊച്ചി മെട്രോ തൊഴിലാളികള്‍ ഭാഗികമായി സമരം പിന്‍വലിച്ചു

Posted on: September 6, 2014 9:39 am | Last updated: September 7, 2014 at 12:49 am
SHARE

kochi metroകൊച്ചി: കൊച്ചി മെട്രോ തൊഴിലാളികള്‍ സമരം ഭാഗികമായി പിന്‍വലിച്ചു. ഒരു കരാറുകാരന്റെ കീഴിലുള്ള തൊഴിലാളികളാണ് സമരം പിന്‍വലിച്ചത്. കരാറുകാര്‍ ശമ്പളം നല്‍കുന്നില്ലെന്നാരോപിച്ച് ചില സ്ഥലങ്ങളില്‍ ഇന്നലെ വൈകീട്ടോടെ തൊഴിലാളികള്‍ പണിമുടക്കിയത്.
അന്യ സംസ്ഥാന തൊഴിലാളികളും കൃത്യസമയത്ത് ശമ്പളം കിട്ടാത്തതില്‍ അസ്വസ്ഥരാണ്. എന്നാല്‍ രണ്ടു ദിവസത്തിനകം എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കുമമെന്ന് കരാറുകാര്‍ അറിയിച്ചു.ഇതിനെതുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. രണ്ടു മാസം മുമ്പും ശമ്പളം നല്‍കാത്തതിന്റെപേരില്‍ തൊഴിലാളികള്‍ മെട്രോ നിര്‍മാണം തടസപ്പെടുത്തിയിരുന്നു.