പാചക വാതക വിതരണ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

Posted on: September 6, 2014 9:19 am | Last updated: September 6, 2014 at 9:19 am
SHARE

gas cylinderകൊച്ചി: പാചകവാതക വിതരണത്തൊഴിലാളികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം ഭാഗികമായി പിന്‍വലിച്ചു. ഗ്യാസ് ഏജന്‍സി ഉടമകള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് തീരുമാനമെന്ന് ഓള്‍ കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

20 ശതമാനം ബോണസ് നല്കണമെന്ന് ആവശ്യപ്പെട്ടാണ് പാചകവാതകത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എന്നാല്‍ 19% ബോണസ് തൊഴിലാളികള്‍ക്ക് നല്കാമെന്ന് വിവിധ ഗ്യാസ് ഏജന്‍സി ഉടമകള്‍ ഉറപ്പ് നല്കിയതിനാല്‍ ഭാഗികമായി സമരം പിന്‍വലിക്കുകയായിരുന്നു.