Connect with us

Malappuram

ആദിവാസികള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി

Published

|

Last Updated

അങ്ങാടിപ്പുറം: പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് നന്മയുടെ സുഗന്ധം പരത്തി കഴിഞ്ഞ എട്ടു വര്‍ഷമായി മുടങ്ങാതെ പരിയാപുരം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഓണമാഘോഷിക്കാന്‍ ഇവിടെയെത്തുന്നു. ചീരട്ടാമല ആദിവാസി കോളനിയിലെ കുട്ടികളുടെ ഓണാഘോഷത്തിന് ഇക്കുറിയും മുടക്കമില്ല.
2006 ല്‍ കോളനിയിലെ രണ്ടും കുടുംബങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വീടു നിര്‍മിച്ചു നല്‍കിയിരുന്നു. അന്നുമുതലുള്ള സൗഹാര്‍ദവും കൂട്ടുചേരലും തുടര്‍ന്നു പോരുന്നു. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. കോളനി മുറ്റത്ത് പൂക്കളമിട്ട ശേഷം വീടുകളില്‍ നിന്നും കൊണ്ടുവന്ന വിഭവ സമൃദ്ധമായ ഭക്ഷണപൊതികളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും കുട്ടികള്‍ കോളനിയിലെ മുതിര്‍ന്ന അംഗം കല്ലായത്തോട് ശാന്തക്ക് കൈമാറി.
വിദ്യാരംഗം ചെയര്‍മാന്‍ മാനോജ വീട്ടിവേലിക്കുന്നേല്‍ കോളനി നിവാസികള്‍ക്ക് വീടു വെക്കാന്‍ രജ്ജിത്തിന് സ്ഥലം സൗജന്യമായി നല്‍കിയ ചെറുപാടത്ത് ഇസ്മായീല്‍ , ഭാരവാഹികളായ അര്‍ജുന്‍ ബെന്നി, അനീഷ് വര്‍ഗീസ്, കെ ഉമ്മുസല്‍മ സുഹാന, ഷഹന്‍ഷ സക്കറിയ, ഡിക്‌സണ്‍ ബെന്നി, വി ആര്‍ ഹരീഷ്, കെ ജെ അര്‍പ്പിത്, മിഥുന്‍ ചെറിയാന്‍ നേതൃത്വം നല്‍കി.
കൊളത്തൂര്‍: പെരിന്തല്‍മണ്ണ ജനമൈത്രി പോലീസ്‌ന്റെ നേതൃത്വത്തില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ ചീരട്ടമല കോളനിയിലെ ഇരുപതോളം ആദിവാസികള്‍ക്ക് ഓണക്കിറ്റ് നല്‍കി.
ജനമൈത്രി പോലീസിന്റെ പരിതിയില്‍ 2008 മുതല്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണു കിറ്റുകള്‍ നല്‍കിയത്. നാല് കുടുമ്പങ്ങളാണു ഈ കോളനിയില്‍ താമസിക്കുന്നത്. പുതു വസ്ത്രം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകളാണു നല്‍കിയത്.
പെരിന്തല്‍മണ്ണ സി ഐ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ് ഐ ഗിരീഷ് ജനമൈത്രി എസ് അര്‍ ഒ. എം ഉസ്മാന്‍ പഞ്ചായത്തംഗം എല്‍സമ്മ ബ്ലോക്ക് അംഗം പങ്കെടുത്തു.