തെളിയുന്നത് നാളെയുടെ പ്രതിഭകള്‍

Posted on: September 6, 2014 6:00 am | Last updated: September 5, 2014 at 10:45 pm
SHARE

sadassമഞ്ചേശ്വരം: പത്ത് വേദികളിലായി നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മത്സരങ്ങള്‍ കനക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് നാളെയുടെ പ്രതിഭകളുടെ സര്‍ഗമികവ്. ഗാനങ്ങളും ദഫ്മുട്ടും അറബനയുമെല്ലാം കലാസ്വാദകരെ കയ്യിലെടുക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് നാളെയുടെ പ്രഭാഷകരും എഴുത്തുകാരും തങ്ങളുടെ കഴിവ് പുറത്തുകാട്ടി രംഗത്തേക്ക് വരുന്നു.
പ്രസംഗ മത്സരങ്ങളിലെ ഓരോയിനവും ഒന്നിനൊന്ന് മികച്ചതായിരുന്നു. വിവിധ ഭാഷകളില്‍ അപ്പപ്പോള്‍ നല്‍കുന്ന വിഷയത്തില്‍ അനായാസം സദസ്സിനെ കയ്യിലെടുക്കുന്ന നവപ്രതിഭകള്‍ നാളെയുടെ പ്രതീക്ഷ വളര്‍ത്തുന്നു.
പ്രബന്ധ, കഥാ, കവിതാ രചനകളിലും പ്രതിഭകളുടെ തിളക്കം കാണാം. മത്സരാര്‍ഥികളില്‍ മത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളെപ്പോലെ പ്രൊഫഷണല്‍ രംഗത്തെ പ്രധാന ക്യാമ്പസുകളില്‍ നിന്നെല്ലാം പ്രതിഭകള്‍ എത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന ക്യാമ്പസുകളിലെ എസ് എസ് എഫ് സാന്നിധ്യം വിളിച്ചറിയിക്കുകയായിരുന്നു സാഹിത്യോത്സവ് പ്രതിഭകള്‍.