ഇംഗ്ലണ്ടിന് ആശ്വാസ ജയം

Posted on: September 6, 2014 12:55 am | Last updated: September 6, 2014 at 12:56 am
SHARE

England v India - Royal London One-Day Series 2014ലീഡ്‌സ്: ഏകദിന പരമ്പര തൂത്തുവാരാന്‍ ഇംഗ്ലണ്ട് ഇന്ത്യയെ അനുവദിച്ചില്ല. അവസാന മത്സരത്തില്‍ 41 റണ്‍സിന് ആതിഥേയര്‍ക്ക് ജയം. ഇതോടെ അഞ്ച് മത്സര പരമ്പര 3-1ന് പൂര്‍ത്തിയായി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍, പിന്നീട് തുടരെ മൂന്നിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സുരേഷ് റെയ്‌ന പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
സ്‌കോര്‍ : ഇംഗ്ലണ്ട് 294/7 ; ഇന്ത്യ 43.6 ഓവറില്‍ ഏഴ് വിക്കറ്റിന് 207.
മാന്‍ ഓഫ് ദ മാച്ച് ജോ റൂഥിന്റെ (113) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ ഒരുക്കിയത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (46), ജോസ് ബട്‌ലര്‍ (49), ബെന്‍ സ്റ്റോക്‌സ് (33) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. ഇന്ത്യന്‍ ബാറ്റിംഗില്‍ ഓപണര്‍ അജിങ്ക്യ രഹാനെ പൂജ്യത്തിന് പുറത്തായത് ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യക്ക് പരമ്പര ഉറപ്പാക്കിയ രഹാനെയെ മൂന്നാം പന്തില്‍ ആന്‍ഡേഴ്‌സന്‍ ഇയോന്‍ മോര്‍ഗന്റെ കൈകളിലെത്തിച്ചു. 87 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അംബാട്ടി റായുഡ (53), ധോണി (29), ധവാന്‍ (31) പൊരുതി നോക്കി. കോഹ്‌ലി (13), റെയ്‌ന (18), അശ്വിന്‍ (16) പെട്ടെന്ന് മടങ്ങി. ബെന്‍സ്റ്റോക്‌സിന് മൂന്ന് വിക്കറ്റ്. ആന്‍ഡേഴ്‌സന്‍, അലി, ഫിന്‍, എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം.