സമാപന സമ്മേളനം നൂറുല്‍ ഉലമ ഉദ്ഘാടനം ചെയ്യും

Posted on: September 5, 2014 10:48 pm | Last updated: September 5, 2014 at 10:49 pm
SHARE

M a usthad newമഞ്ചേശ്വരം: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സമാപന സംഗമവും സമ്മാനദാനവും ഇന്ന് വൈകിട്ട് മൂന്നുമണിക്ക് മള്ഹറില്‍ നടക്കും. സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമാപന സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിക്കും. പി ബി അബ്ദുറസാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുന്‍ എം എല്‍ എ. അഡ്വ. സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ സമാപന സംഗമത്തില്‍ സംബന്ധിക്കും.