Connect with us

Gulf

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയിലെത്തി

Published

|

Last Updated

lakno 1മക്ക: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം വിശുദ്ധ മക്കയില്‍ എത്തി ഉംറ നിര്‍ വഹിച്ചു. കഴിഞ്ഞ 27 നു മദീനയില്‍ എത്തിയ തീര്‍ത്ഥാടകരാണ് മക്കയിലെത്തിയത്. കൊല്‍ക്കത്ത, ഡല്‍ഹി, മംഗലാപുരം, ഗയ, ഗോഹാത്തി, ലക്‌നൗ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 2471 തീര്‍ത്ഥാടകരാണ് സംഘത്തിലുള്ളത്. ഗ്രീന്‍ കാറ്റഗറിയിലുള്ള 1213 തീര്‍ത്ഥാടകര്‍ മക്കയിലെ മിസ്ഫല, അജിയാദ്, ജുമൈസ, അഫാഇര്‍ ഭാഗങ്ങളിലാണ് താമസം. ബാക്കിയുള്ളവര്‍ അസീസിയ്യയിലാണ് താമസം.

മക്കയില്‍ എത്തിയ ആദ്യ സംഘത്തെ ഹജ്ജ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാര്‍ ഐസിഎഫി ന്റെ സഹകരണത്തില്‍ ഈത്തപ്പഴവും മുസല്ലയും ഉപഹാരമായി നല്‍കി സ്വീകരണം ഊഷ്മളമാക്കി. സ്വീകരണത്തിന് ഐസിഎഫ് പ്രസിഡന്റ് സൈദലവി സഖാഫി കീഴിശ്ശേരി, സെക്രട്ടറി ജലീല്‍ വെളിമുക്ക് , കുഞ്ഞാപ്പു ഹാജി പട്ടര്‍ക്കടവ് , ഉസ്മാന്‍ കുറുകത്താണി , നജിം തിരുവനന്തപുരം, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, സിറാജ് വില്യാപ്പള്ളി , മുഹമ്മദലി വലിയോറ, മുസമ്മില്‍ താഴെ ചൊവ്വ , ശമീം മൂര്‍ക്കനാട് നേതൃത്വം നല്കി.

ആദ്യ സംഘത്തിനൊപ്പം അഹമദ് മീരാന്‍ സഖാഫി, അബ്ദുറസാഖ് സഖാഫി, ഹനീഫ് അമാനി, അശറഫ് പേങ്ങാട് അനുഗമിച്ച് ഉംറ ചെയ്യാന്‍ സഹായിച്ചു

Latest