Connect with us

Health

എബോള: എട്ട് ചികില്‍സാ രീതികള്‍ പരിഗണനയില്‍

Published

|

Last Updated

ജനീവ: ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന എബോളയെന്ന മഹാമാരിക്കെതിരെ എട്ട് ചികില്‍സാ രീതികളും രണ്ട് വാക്‌സിനുകളും ലോകാരോഗ്യ സംഘടനയുടെ പരിഗണനയില്‍. 200 ആരോഗ്യ വിദഗ്ധര്‍ പങ്കെടുത്ത ലോകാരോഗ്യ സംഘടനയുടെ സമ്മേളനത്തിലാണ് ഇത് ചര്‍ച്ച ചെയ്തത്. എബോളക്കെതിരെ ഫലപ്രദമായ യാതൊരു ചികില്‍സാ രീതിയും ഇതുവരെ വികസിപ്പിക്കപ്പെട്ടിട്ടില്ല.

പരിഗണിച്ച മരുന്നുകളും ചികില്‍സാരീതികളും ഇതുവരെ ക്ലിനിക്കല്‍ പരീക്ഷണം നടത്തി വിജയമാണെന്ന് കണ്ടെത്തിയിട്ടില്ല. ഈ വര്‍ഷം രോഗത്തിന് വ്യാപകമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ മരുന്ന വികസിപ്പിക്കാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ വിലയിരുത്തി.

ആരോഗ്യ വിദഗ്ധര്‍, ഗവേഷകര്‍, നയരൂപവത്കരണ വക്താക്കള്‍, രോഗികളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ഈ വര്‍ഷം ഇതുവരെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധിച്ച് 1900ലധികം പേരാണ് മരിച്ചത്.

 

 

Latest