റോഡിലെ കുഴികള്‍: തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ദേശീതപാത അതോറിറ്റി

Posted on: September 5, 2014 8:07 pm | Last updated: September 5, 2014 at 8:07 pm
SHARE

thrissur-palakkad-roadകൊച്ചി: റോഡിലെ കുഴികള്‍ സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ദേശീയപാത അതോറിറ്റി. ദേശീയപാതയുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അശ്രദ്ധയും അമിതവേഗവുമാണ് റോഡുകളെ തകര്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങളില്‍ നിന്ന് ഇന്ധനം ചോരുന്നതും തകര്‍ച്ചക്ക് കാരണമാവുന്നു. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി പ്രധാനറോഡുകള്‍ കുത്തിപ്പൊളിക്കുന്നതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.