വിഴിഞ്ഞം പദ്ധതി: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് സ്റ്റേ ഇല്ല

Posted on: September 5, 2014 7:58 pm | Last updated: September 5, 2014 at 7:58 pm
SHARE

vizhiന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതി സംബന്ധിച്ച് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരള സര്‍ക്കാറും തുറമുഖ നിര്‍മ്മാണ കമ്പനിയും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.

സാമ്പത്തിക ആവശ്യങ്ങള്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് പാരിസ്ഥിക ആവശ്യങ്ങളുമെന്ന് കോടതി നിരീക്ഷിച്ചു. കേസ് വിശദമായി പഠിക്കാതെ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.